കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. പുളിയഞ്ചേരി അയ്യപ്പാരി താഴെയാണ് കൃഷി നടത്തുന്നത്.
ആത്മ കോഴിക്കോടിന്റെയും കൊയിലാണ്ടി കൃഷിഭവന്റെയും സഹകരണത്തോടെയാണ് പൂകൃഷി ആരംഭിച്ചത്. 40 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കൊയിലാണ്ടി കൃഷി ഓഫിസർ പി.വിദ്യ,സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, കിഴക്കെ വീട്ടിൽ പ്രകാശൻ, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, ആത്മ പ്രൊജക്ട് ഡയറക്ടർ എസ്.സപ്ന, കൗൺസിലർമാരായ ടി.പി.ശൈലജ, വത്സരാജ് കോളോത്ത്, രമേശൻ വലിയാട്ടിൽ എന്നിവർ പ്രസംഗിച്ചു.
إرسال تعليق