ഓമശ്ശേരി : കാഴ്ചയില്ലാത്തവരുടെ അഗന്ധി മന്ദിരത്തിൽ വച്ച് അന്ധരായവർക്കൊപ്പം ഓണം ആഘോഷിച്ച് മാതൃകയായി രിക്കുകയാണ് ഓമശ്ശേരി തെച്ച്യാട് അൽ ഇർശാദ് നഴ്സറി സ്കൂളിലെ പിഞ്ചു വിദ്യാർത്ഥികൾ.
യു.കെ.ജി യിൽ പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച കീഴുപറമ്പിലുള്ള അന്ധന്മാരുടെ അഗതിമന്ദിരത്തിൽ വച്ച് അന്തേവാസികൾക്കൊപ്പം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും ആഘോഷം പങ്കിട്ടത്.
അഗതി മന്ദിരത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും വിദ്യാർത്ഥികൾ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു . പിഞ്ചുകുട്ടികളുടെ സന്ദർശനം അന്തേവാസികൾക്ക് ഏറെ ആഹ്ലാദം നൽകുന്നതും കുട്ടികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവവും ആയിരുന്നു എന്ന് സ്കൂൾ പ്രിൻസിപ്പാൾ പി.ടി ജൗഹർ സാർ പ്രസ്താവിച്ചു. അധ്യാപികമാരായ ഖമറുന്നിസ, ബിസ്ന, മുംതാസ്, ജമീല ബീവി, ബുഷൈന, റെജീന എന്നിവർ നേതൃത്വം നൽകി.
إرسال تعليق