ഓമശ്ശേരി: അനുദിനം ഗുരുതര പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന ഓമശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കൊഴിവാക്കാനും പൊതു ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും പ്രയാസങ്ങളും ദൂരീകരിക്കുന്നതിനുമായി ട്രാഫിക്‌ പരിഷ്കരണത്തിനുള്ള ചർച്ചകൾക്ക്‌ തുടക്കമിട്ട്‌ പഞ്ചായത്ത്‌ ഭരണസമിതി.

ആദ്യ ഘട്ടമായി പഞ്ചായത്ത്‌ ഭരണസമിതി വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു.ടൗണിൽ ട്രാഫിക്‌ പരിഷ്കാരം വളരെ അനിവാര്യമാണെന്നും എല്ലാവരേയും പരിഗണിച്ച്‌ കൊണ്ടുള്ള പ്രായോഗിക സമീപനം അധികൃതർ സ്വീകരിക്കണമെന്നും സംഘടനാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

ട്രാഫിക്‌ പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പൊതുജനങ്ങൾക്ക്‌ അവസരമൊരുക്കാൻ യോഗത്തിൽ തീരുമാനമായി.താൽപര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും ഇന്ന് മുതൽ ഈ മാസം 21ന്‌ വൈകു:5 മണി വരെ പഞ്ചായത്തോഫീസിൽ രേഖാമൂലം ആയത്‌ സമർപ്പിക്കുന്നതിന്‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌.ലഭ്യമാവുന്ന നിർ ദേശങ്ങൾ 24 ന്‌ വീണ്ടും ചേരുന്ന സർവ്വ കക്ഷി യോഗം ചർച്ച ചെയ്യുകയും വിദഗ്ദ സമിതി പരിശോധിക്കുകയും ചെയ്യും.തുടർന്ന് ഭരണസമിതിയും ട്രാഫിക്‌ റഗുലേറ്ററി അതോറിറ്റിയും യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന സർവ്വ കക്ഷി യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,വിവിധ സംഘടനാ പ്രതിനിധികളായ യു.കെ.ഹുസൈൻ,സലാം ആമ്പറ,ഒ.കെ.സദാനന്ദൻ,സി.കെ.രവീന്ദ്രൻ,വേലായുധൻ മുറ്റോളിൽ,നൗഷാദ്‌ ചെമ്പറ,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,എം.കെ.ശമീർ,കെ.ഹുസൈൻ,എൻ.പി.മൂസ,കെ.അബ്ദുൽ ലത്വീഫ്‌,വി.കെ.രാജീവ്‌,എം.ടി.റഷീദ്‌,പി.സുനിൽ കുമാർ,അബൂബക്കർ സിൽക്കാന,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഒ.പി.സുഹറ,പി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم