മേപ്പയ്യൂർ: മാപ്പിളകലകളെ  പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ മേഖല കമ്മറ്റികൾ രൂപീകരിക്കുന്നു.

 മേപ്പയ്യൂർ മേഖല പ്രതിനിധി സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. 
പേരാമ്പ്ര ചാപ്റ്റർ സെക്രട്ടറി മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു.

 മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സറീന ഒളോറ പഴയമാപ്പിളപ്പാട്ട് കലാകാരൻ അരയം മാക്കൂൽ കുട്ട്യാലിക്ക് പ്രതിനിധി ഫോറം നൽകി. 
മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി വി.എം.അഷറഫ്, പേരാമ്പ്ര ചാപ്റ്റർ ജന: സെകട്ടറി എൻ.കെ.മുസ്തഫ, ട്രഷറർ ഡീലക്സ് മജീദ്, വനിത വിംങ്ങ് ചെയർപേഴ്സൺ ഷർമിന കോമത്ത്, കെ.ജമീല, മജീദ് ഒളോറ, കെ.സുഹറ എന്നിവർ സംസാരിച്ചു.

 ഭാരവാഹികൾ : എ കുട്ട്യാലി , സി.പി.അബ്ദുൽ ജലീൽ (രക്ഷാധികാരികൾ),
മജീദ് കാവിൽ (ചെയർമാൻ),
ഷമീർ മാണിക്കോത്ത് ( കൺവീനർ), റഫീഖ് നടുക്കണ്ടി (ട്രഷറർ)

Post a Comment

أحدث أقدم