സുൽത്താൻബത്തേരി:
സുൽത്താൻബത്തേരി
സർവജന ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം ഫ്‌ളോറികൾച്ചർ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ മല്ലിക കൃഷിയുടെ വിളവെടുപ്പ് 'പൊലിമ-2023' എന്ന പേരിൽ നടത്തി. നഗരസഭാ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ എത്സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടോം ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ, പി.ടി.എ പ്രസിഡന്റ് അസീസ് മാടാല, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൾ നാസർ, കരിയർ മാസ്റ്റർ എ.ടി.ഷൈജു, സീഡ് ക്ലബ് ടീച്ചർ കോഓർഡിനേറ്റർ വി.മുജീബ്, സുബിൻസ് ഡേവിഡ്, ജാസ്മിൻ തോമസ്, വിജോഷ് സെബാസ്റ്റ്യൻ, അമ്പിളി, നിത, സൗമ്യ കുര്യൻ, വി.ജെ.നയന എന്നിവർ പ്രസംഗിച്ചു.
നഗരസഭയുടെ 'ഉദ്യാന നഗരം സന്തോഷ നഗരം' പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ആരംഭിച്ച പൂന്തോട്ട നഴ്‌സറിയുടെ തുടർച്ചയായാണ് മല്ലിക കൃഷി ഇറക്കിയത്. പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, അധ്യാപകരായ എ.ടി.ഷൈജു, വി.മുജീബ് എന്നിവരുടെ മേൽനോട്ടത്തിൽ രണ്ടാംവർഷ ഫ്‌ളോറികൾച്ചർ വിദ്യാർഥികളാണ് പൂന്തോട്ടം നിർമിച്ചത് സീഡ് ക്ലബ്, എൻ.എസ്.എസ്, ഇക്കോ ക്ലബ്, സി.ജി ആൻഡ് സീ.സി എന്നിവയുടെ പിന്തുണ ഉദ്യമത്തിന്റെ വിജയത്തിന് സഹായകമായി.
إرسال تعليق