തിരുവമ്പാടി: രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിച്ച് നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകേണ്ട ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീ ഷനെ ഭരണകൂടത്തിന്റെ ചട്ടുകമാക്കി മാറ്റുന്ന 'തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ ഭേദഗതി ' പിൻവലിക്കണമെന്ന് മഹിതം മാനവീയം" തിരുമ്പാടിയിൽ നടന്ന ഐ.എസ്.എം ബഹുജന കൂട്ടായ്മ ആവശ്യപ്പെട്ടു.
തിരുവമ്പാടി ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ടി.പി.എം. ആസിം അധ്യക്ഷം വഹിച്ചു.
കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല വൈസ് പ്രസിഡൻ്റ് മിസ്ബാഹ് ഫാറൂഖി വിഷയാവതരണം നടത്തി. വർക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീർത്ഥ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തി.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം ഷൗക്കത്തലി, അബ്ദുസമദ് പേക്കാടൻ,കെ.എൻ.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എം.പി. മൂസ മാസ്റ്റർ, സെക്രട്ടറി എം.കെ. പോക്കർ സുല്ലമി, പി. അബൂബക്കർ മദനി, പി.വി. സാലിഫ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
ഐ.എസ്.എം. തിരുവമ്പാടിയിൽ സംഘടിപ്പിച്ച മഹിതം മാനവീയം ബഹുജന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
إرسال تعليق