മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാം എഡിഷന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ആൽഫ ഹില്ലിൽ സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റിവൽ നാടിന് ആവേശമായി മാറി.


 സാധാരണയായി കടലോര പ്രദേശങ്ങളിലെ പ്രധാന വിനോദമായ പട്ടംപറത്തൽ മലനാട്ടിലും മനോഹരമായി നടത്തുവാനാകും എന്ന സന്ദേശം പ്രചരിപ്പിക്കുവാനും അതുവഴി ഈ മലയോര മേഖലയുടെ ടൂറിസ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുവാനും ഉദ്ദേശിച്ചാണ് ഈ പട്ടം പറത്തൽ ഉത്സവം സംഘടിപ്പിച്ചത്.


മൗറീഷ്യസിൽ നടന്ന ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മടങ്ങിയെത്തി, ഈ ഉത്സവത്തിന് നേതൃത്വം നൽകാനെത്തിയ വൺ ഇന്ത്യ കൈറ്റ് ടീം അംഗങ്ങൾക്ക് പൂവാറംതോട് റിസോർട് ആസോസിയേഷന്റെ നേതൃത്വത്തിൽ ടേബിൾ ടോപ്പ് റിസോർട്ടിൽ സ്വീകരണം നല്‍കി.

പൂവാറംതോട് ഹില്ലിൽ നടന്ന പട്ടം പറത്തൽ പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജറീന റോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.എസ്. രവി, വാർഡ് മെമ്പർമാരായ എത്സമ്മ ജോർജ്ജ്, ബിന്ദു ജയൻ, വൺ ഇന്ത്യ കൈറ്റ് ടീം ലീഡർ അബ്ദുള്ള മാളിയേക്കൽ, പൂവാറംതോട് റിസോർട്ട് അസോസിയേഷൻ പ്രസിഡണ്ട് കെ.എം. മോഹനൻ, റിജോ സിറിയക്, കുട്ടി കിഴക്കേപറമ്പിൽ, വിനോദ് എടവന, ശബരീഷ്, ജലാൽ, ബൈജു, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗം അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു. 

പൂവാറംതോട് ഹിൽ പോലെ തന്നെ നായാടംപൊയിൽ അടക്കമുള്ള പ്രദേശങ്ങളിലെ മലകളിലും പട്ടം പറത്തൽ, പാരാഗ്ലൈഡിംഗ് അടക്കമുള്ള വിനോദങ്ങൾക്ക് പറ്റിയ സാഹചര്യമുണ്ട് എന്ന് ശ്രീ ആദർശ് ജോസഫ് പറഞ്ഞു.

Post a Comment

أحدث أقدم