വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വായനപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം ബിപിസി  പി എൻ അജയൻ നിർവഹിക്കുന്നു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ,മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി എന്നിവർ സമീപം


ഓമശ്ശേരി : വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പിടി എ യുടെ നേതൃത്വത്തിൽ മനോഹരമായൊരു വായനപ്പുരയൊരുക്കി.


മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും സഹകരണത്തോടെയാണ് വായനപ്പുര സജ്ജമാക്കിയത്.


അലമാരയിൽ ഒരുക്കിയ വൈവിധ്യമാർന്ന പുസ്തകങ്ങളും എഴുത്ത് - 

വായനായിടങ്ങളും ഭിത്തിയിലെ ചിത്രങ്ങളും സന്ദേശ വാക്യങ്ങളും വായനപ്പുരയെ ചന്തമുള്ളതാക്കി മാറ്റിയിട്ടുണ്ട്.


150 ഓളം കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുംവിധം സൗകര്യപ്രദമാണ് സ്കൂളിലെ വായനപ്പുര .


കുന്ദമംഗലം ബി ആർ സിയുടെ വായനാ വിസ്മയം പരിപാടിയുടെ അന്തസത്തയുൾക്കൊണ്ടുകൊണ്ടു നിർമിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം കുന്ദമംഗലം ബി പി സി  പി എൻ അജയൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.


മുക്കം നഗരസഭാംഗം വേണു കല്ലുരുട്ടി , വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.


പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി ടി എ പ്രസിഡന്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ സി കെ ബിജില, സ്മിത മാത്യു വിദ്യാർഥി പ്രതിനിധി അബീറ മറിയം എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم