പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂളിൽ പോഷകസമൃദ്ധം ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു . തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ മെനു തയ്യാറാക്കി മികവുറ്റതാക്കാൻ നല്ല പാഠം യൂണിറ്റ് തീരുമാനിച്ചു .
മാസത്തിൽ രണ്ട് തവണ വീതം ചിക്കൻ കൊടുക്കുവാനും പോഷക സമൃദ്ധമായ മറ്റു ഭക്ഷണസാധനങ്ങളും പായസവും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. നല്ല പാഠം പ്രവർത്തകർ സമാഹരിച്ച പച്ചക്കറികളും ഭക്ഷ്യ എണ്ണയും പ്രസ്തുത ചടങ്ങിൽ കൈമാറി ഈ അധ്യയന വർഷം മുഴുവൻ ഈ പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ നല്ല പാഠം യൂണിറ്റ് നൽകുന്നതാണ് എന്ന് കോഡിനേറ്റർമാർ അറിയിച്ചു.
വികസന സമിതിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് . പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാച്ചാലിൽ നിർവഹിച്ചു പി.ടി.എ പ്രസിഡണ്ട് ഒതയോത്ത് അഷറഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. ശ്യാംകുമാർ സ്വാഗതമാശംസിച്ചു. ശ്രീലത ടിവി, ടി. എം അബ്ദുറഹിമാൻ , മമ്മി മണ്ണിൽ സുധാകരൻ, മനോജ് കെ എം , നല്ലപാഠം കോഡിനേറ്റർമാരായ രജീഷ് കെ., നീതു കൃഷ്ണ , ഫെബ്സി കെ എന്നിവർ പ്രസംഗിച്ചു.
إرسال تعليق