കോടഞ്ചേരി :
അസൗകര്യങ്ങൾ നിറഞ്ഞതും ശോചനീയാവസ്ഥയിൽ ഉള്ളതുമായ നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസിന് ,സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനു 50 ലക്ഷം രൂപ അനുവദിച്ചു.
2023-24വർഷത്തിലെ റെവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയത്. കോടഞ്ചേരി വില്ലേജ് ഓഫീസ് കെട്ടിട ഉദ്‌ഘാടന വേളയിൽ ലിന്റോ ജോസഫ് എം എൽ എ യുടെ ആവശ്യ പ്രകാരം നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസ് കെട്ടിടനിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് റെവന്യൂ മന്ത്രി കെ രാജൻ പ്രഖ്യാപിച്ചിരുന്നു.
ആ വാഗ്ദാനം ആണ് പാലിച്ചിരിക്കുന്നത്.
സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് സൗജന്യമായി ലഭിച്ച സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.
إرسال تعليق