വടകര : പ്രായപൂർത്തിയാകാത്ത മകന് മോട്ടർ സൈക്കിൾ ഓടിക്കാൻ നൽകിയ പിതാവിന് 30,200 രൂപ പിഴയ്ക്കും കോടതി പിരിയും വരെ തടവിനും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ.വി.ഷീജ ഉത്തരവിട്ടു. വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്തു.
അഴിയൂർ കല്ലേരി വീട്ടിൽ ഫൈസൽ ആണ് പിഴ അടച്ചത്. ഇന്നലെ കോടതി പിരിയും വരെ തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള മോട്ടർ സൈക്കിൾ 14 വയസ്സുള്ള മകന് ഓടിക്കാൻ കൊടുക്കുകയായിരുന്നു
ഇതു മനുഷ്യ ജീവനോ മറ്റോ അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടു കൂടി ഉള്ളതാണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രിൽ 18ന് വൈകുന്നേരം 5.30ന് മാഹി റെയിൽവേ സ്റ്റേഷനു കിഴക്കു ഭാഗത്തെ റോഡിൽ ആണ് സംഭവം. 14കാരൻ മോട്ടർ സൈക്കിളുമായി വരുമ്പോൾ ചോമ്പാല പൊലീസ് എസ്ഐ കെ.രാജേഷും സിവിൽ പൊലീസ് ഓഫിസർ ടി.ചിത്രദാസും ചേർന്ന് കേസ് എടുക്കുകയായിരുന്നു.
إرسال تعليق