തിരുവമ്പാടി : ചരിത്രമുറങ്ങുന്ന മലയോരമണ്ണിന്റെ മടിത്തട്ടിലൊന്നായ അത്തിപ്പാറയിൽ, വിശ്വാസ് സ്വാശ്ശ്രയ സംഘത്തിന്റെ 1-ആം വാർഷികത്തോട് അനുബന്ധിച്ചു പവിത്രം സ്വാശ്രയ സംഘവുമായി ചേർന്ന് ഒന്നാമത് ജില്ലാതല വടംവലി മൽസരം
സംഘടിപ്പിച്ചു.
ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായ മൽസരത്തിൽ
24 ഓളം ടീമുകൾ പങ്കെടുത്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിധി ആദ്യക്ഷനും വാർഡ് 16 മെമ്പറും ആയ
രാമചന്ദ്രൻ കരിമ്പിൽ അവർകളുടെ അധ്യക്ഷതയിൽ. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളികാട്ട് ഉൽഘാടനം നിർവഹിച്ചു.
വാർഡ് 15 മെമ്പർ ബിന്ദു ജോൺസൻ
ആശംസ അറിയിച്ചപ്പോൾ ജോസ് ചേർക്കാപ്പുഴ സ്വാഗതവും, ബാബു വാട്ടപ്പള്ളി നന്ദിയും അറിയിച്ചു.
വാശി ഏറിയ പോരാട്ടത്തിൽ നല്ല പ്രകടനം ആണ് 24 ടീമുകളും കാഴ്ച വെച്ചത്.
മത്സരത്തിൽ ck ബ്രതേർസ് മായനാട് ഒന്നാം സ്‌ഥാനം കരസ്ഥം ആക്കിയപ്പോൾ, രണ്ടാം സ്‌ഥാനം ബോയ്സ് ഓഫ് കമ്മട്ടിപ്പാടം നേടി.
മൂന്നാം സ്‌ഥാനം JRP അഡ്മാസ് മുക്കം, നാലാം സ്‌ഥാനം GKS ഗോതമ്പു റോഡും നേടിയെടുത്തു .
16 ആം സ്‌ഥാനക്കാർ വരെ ക്യാഷ് പ്രൈസ് നേടി.
മാർട്ടെക്സ് വെഡിങ് സെന്റർ സ്പോൺസർ ചെയ്ത ഒന്നാം സ്‌ഥാനക്കാർക്കുള്ള ക്യാഷ് പ്രൈസ് KMKPCMS Ltd പ്രസിഡന്റ് ബാബു പൈക്കാട്ട് നൽകിയപ്പോൾ ഒന്നാം സ്‌ഥാനക്കാർക്കുള്ള ട്രോഫി തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബേബി മാത്യു നൽകി അഭിനന്ദിച്ചു.
രണ്ടാം സ്‌ഥാനക്കാർക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും
സ്പോൺസർ ആയ ഗോകുലം ചിട്ടി ആൻഡ് ഫിനാൻസ് തിരുവമ്പാടി മാനേജർ ലിജേഷ്
സമ്മാനിച്ചു.
മൽസരം തിരുവമ്പാടി നിവാസികൾക്ക് ഒരു ഓണ വിരുന്നു ആയിരുന്നു..
إرسال تعليق