തിരുവമ്പാടി :
കേരളത്തിലെ ഏറ്റവും വലിയ സഹകരണ വസ്ത്ര വ്യാപാര കേന്ദ്രമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണം വരവേൽക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ബാംഗ്ലൂർ, ബോംബെ, കൽക്കട്ട, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ വൻകിട വസ്ത്ര നിർമാണ ശാലകളിൽ നിന്നും നേരിട്ട് പർച്ചേസ് ചെയ്ത പുതു പുത്തൻ വർണ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ് ഈ വർഷത്തെ ഓണം വരവേൽക്കുന്നതിനായി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഒരുക്കിയിരിക്കുന്നത്. കൂടാതെ വമ്പിച്ച സമ്മാന പദ്ധതിയും ഇടപാടുകാർക്കായി മാർടെക്സ് ആവിഷ്കരിച്ചിട്ടുണ്ട്.


മാർടെക്സ് ഓണം 2023 സമ്മാനോത്സവ് ഉദ്ഘാടനം 10/08/2023 രാവിലെ 10 മണിക്ക് സംഘം  അങ്കണത്തിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ  കെ.സി ശോഭിത നിർവഹിച്ചു. 

അഡ്വ. പി.എ സുരേഷ് ബാബു, ഏലിയാമ്മ ജോർജ്, മുഹമ്മദ്‌ വട്ടപറമ്പിൽ എന്നിവർക്ക് സമ്മാന കൂപ്പൺ നൽകി കൊണ്ടാണ് *കെ.സി ശോഭിത* ഉദ്ഘാടനം നിർവഹിച്ചത്. ഓരോ 1500 രൂപയുടെ പർച്ചേസ് നും ലഭിക്കുന്ന സമ്മാന കൂപ്പണിൽ  നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് എയർ കണ്ടീഷണർ,  റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ ബംബർ  സമ്മാനമായി നൽകുന്നതിന് പുറമേ ആഴ്ച തോറും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നൽകുന്നു.

മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മില്ലി മോഹൻ, ടോമി കൊന്നക്കൽ, റോബർട്ട്‌ നെല്ലിക്കാതെരുവിൽ, അഡ്വ. പി.എ സുരേഷ് ബാബു, ഏലിയാമ്മ ജോർജ്, മുഹമ്മദ്‌ വട്ടപറമ്പിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, സംഘം  ഡയറക്ടർമാരായ ബിന്ദു ജോൺസൻ, ഹനീഫ ആച്ചപ്പറമ്പിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ പ്രസംഗിച്ചു.


Post a Comment

أحدث أقدم