തിരുവനന്തപുരം : നിത്യോപയോഗ വസ്തുക്കളുടെ വൻ വിലക്കയറ്റത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാറിന്റെ ഓണം ഉത്സവബത്ത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്കാൻ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
4.6 ലക്ഷം ആളുകളിലേക്കാണ് ഈ സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി അറിയിച്ചു. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകാൻ സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളെയും പരിഗണിച്ചത്. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും അനുവദിച്ചിട്ടുണ്ട്.
إرسال تعليق