പൊയിലിങ്ങാപ്പുഴയില്‍ നിർമിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നത് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനം
കൂടരഞ്ഞി : പഞ്ചായത്തിലെ പൂവാറൻതോട് കെഎസ്ഇബി ചെറുകിട ജലവൈദ്യുത പദ്ധതി നിർമാണം പുരോഗമിക്കുന്നു. പൊയിലിങ്ങാപ്പുഴയിലാണ് പദ്ധതി നിർമാണം. 3 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.
പൂവാറൻതോട് പദ്ധതിയുടെ സിവിൽ പ്രവൃത്തിക്ക് 21. 59 കോടി രൂപയാണ് ചെലവ്. 3 വർഷമാണ് നിർമാണക്കരാർ. പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ വേറെ ടെൻഡർ ചെയ്തിരിക്കുകയാണ്.
ഈ പ്രവൃത്തികളും ഉടനെ ആരംഭിക്കും.
ഇതുകൂടി ആകുമ്പോൾ പൊയിലിങ്ങാപ്പുഴയിൽ തിരുവമ്പാടി –കൂടരഞ്ഞി പഞ്ചായത്തുകളിലായി 4 ജലവൈദ്യുത പദ്ധതികളാകും. ഉറുമി ഒന്നും രണ്ടും ഘട്ട പദ്ധതികളാണ് 20 വർഷം മുൻപ് ഇവിടെ നിർമാണം നടത്തിയത്. ഇവിടെനിന്ന് 6 മെഗാവാട്ട് വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്. പൂവാറൻതോട് പദ്ധതിക്ക് ഒപ്പം നിർമാണം ആരംഭിച്ച ഓളിക്കൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുകയാണ്.
ഫോട്ടോ :പൂവാറൻതോട് വൈദ്യുത പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിർമാണം.
إرسال تعليق