കോടഞ്ചേരി : നാളികേര സംഭരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വം പ്രതിഷേധിച്ചു.

 നാളികേര സംഭരണത്തിന് സർക്കാർ കൊണ്ടുവന്ന തെങ്ങ് ഒന്നിന് ഇത്ര നാളികേരം എന്ന  മാനദണ്ഡം എടുത്തുകളഞ്ഞ് നിശ്ചയിച്ച് തറവിലേക്ക് കർഷകരുടെ നാളികേര സംഭരിച്ച് കേര കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാണെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃ ആവശ്യപ്പെട്ടു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണ കർഷകർ ഒരു ഉൽപ്പന്നത്തിനും വിലയില്ലാതെയും കാട്ടുമൃഗ ശല്യവും കൃഷിനാശം മൂലം പൊറുതിമുട്ടിയ കർഷകരെ സർക്കാർ വേട്ടയാടുകയാണെന്ന് യോഗം ആരോപിച്ചു.

 ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
 മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്  മല അധ്യക്ഷത വഹിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, വിൻസന്റ് വടക്കേ മുറിയിൽ, റോയി  കുന്നപ്പള്ളി, ജോബി ജോസഫ്, ജോബി ഇലന്തൂർ, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم