താമരശ്ശേരി: താലൂക്ക് അദാലത്തുകൾ വഴി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളാണ് പരിഹരിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' താമരശ്ശേരി താലൂക്ക്തല അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തിന്റെ ഉദ്ഘാടനം മുതൽ ഇതുവരെയുള്ള വൻ ജനപങ്കാളിത്തം സർക്കാരിനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമായാണ് കാണുന്നത്. മേയ് 6ന് കൊയിലാണ്ടി താലൂക്കിലും 8ന് വടകര താലൂക്കിലുമാണ് അദാലത്തുകൾ നടക്കുക.
താമരശ്ശേരി താലൂക്ക് അദാലത്തിൽ മന്ത്രി കെ.രാജൻ പുതിയ റേഷൻ കാർഡ് വിതരണം ചെയ്യുന്നു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സമീപം.
സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പരാതികളിൽ വലിയൊരു ശതമാനം തീർപ്പു കൽപിച്ചു.
മറ്റുള്ളവ പരിശോധിച്ച് തീരുമാനമെടുക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചുവപ്പു നാടയിൽ കുടുങ്ങിക്കിടന്ന ഒട്ടേറെ ഫയലുകൾക്ക് താലൂക്ക്തല അദാലത്തിൽ തീർപ്പായി.
റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ റേഷൻ ആനുകൂല്യം ലഭിക്കാത്തവർ, തല ചായ്ക്കാൻ ഇടിമില്ലാത്തവർ, കൃഷി നാശം സംഭവിച്ചവർ തുടങ്ങി മുച്ചക്ര വാഹനം ഇല്ലാതെ വിഷമിക്കുന്ന അംഗപരിമിതർ വരെ അദാലത്തിൽ പരാതി നൽകാനെത്തി.
إرسال تعليق