താമരശ്ശേരി: അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിൽ നിയമ സഭാ സമിതി അംഗങ്ങൾക്കും, ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനിയർ സൗമ ഹമീദിൻ്റെ കാറാന്ന് തൊഴിലാളികൾ എന്നു പറയുന്ന ഒരു സംഘം തടഞ്ഞുവെച്ചത്.

നിയമസഭാ സമിതി അംഗങ്ങൾ ഫാക്ടറി സന്ദർശിക്കുകയും, നാട്ടുകാരിൽ നിന്നും പരാതി കേൾക്കുകയും ചെയ്തിരുന്നു, എന്നാൽ ശക്തമായ മഴയെ തുടർന്ന് പരാതി കേൾക്കൽ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇതേ തുടർന്ന് സമിതി തൊഴിലാളികളുടെ ഭാഗം കേട്ടില്ല എന്ന് പറഞ്ഞായിരുന്നു ഫാക്ടറി വളപ്പിൽ നിന്നും എം എൽ എ മാരും, കലക്ടറും മറ്റുള്ളവരും പോയശേഷം അവസാനം പുറത്തേക്ക് ഇറങ്ങുകയായിരുന്ന മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനിയർ സൗമ ഹമീദിൻ്റെ കാർ തടഞ്ഞുവെച്ചത്.ചിലർ കാറിൻ്റെ മുന്നിൽ കിടന്ന് മാർഗ്ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഈ രംഗങ്ങൾ പകർത്തിയ താമരശ്ശേരിയിലെ മാധ്യമ പ്രവർത്തകൻ മജിദ് താമരശ്ശേരിക്ക് നേരെയാണ് ഭീഷണി മുഴക്കിയത്.

മജീദിനെ ഫാക്ടറി മാനേജ്മെൻറിൽപ്പെട്ട ചിലർ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങിലക്കണ്ടിയെത്തി പുറത്തെത്തിക്കുകയുമായിരുന്നു.

Post a Comment

أحدث أقدم