കോഴിക്കോട്: വിദേശ യാത്രകള്‍ മോശം കാര്യമല്ലെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സര്‍ക്കാരിന്റെ പ്രതിനിധി സംഘം യു എ ഇയിലേയ്ക്ക് പുറപ്പെടാനിരിക്കെയാണ് മന്ത്രി വിദേശ യാത്രകളെക്കുറിച്ച് പ്രതികരിച്ചത്.
അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവിദേശ യാത്രകള്‍ നടത്തുന്നത് ആദ്യമായിട്ടല്ല. ലോകം എന്താണെന്ന് നേരിട്ട് മനസിലാക്കേണ്ടത് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുപാട് വിദേശ യാത്രകള്‍ നടത്താറുണ്ട്. സി പി എം പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല. നാവിന്റെ വലിപ്പം കൊണ്ടുമാത്രം രാഷ്ട്രീയം നടത്തുന്ന പാര്‍ട്ടിയല്ല.
രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സി പി എം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ യു എ ഇ സന്ദര്‍ശനത്തില്‍ നിന്ന് ചീഫ് സെക്രട്ടറി വി പി ജോയിയും പിന്‍മാറി. പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം ഇന്ന് പുറപ്പെടും.
നോര്‍ക്ക, ഐ ടി, ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപക സംഗമത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
إرسال تعليق