തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന കക്കുണ്ട് തോട്ടിൽ മാലിന്യക്കൂമ്പാരങ്ങൾ നിത്യസ്മാരകമായി .
തോടിൻ്റെ ഇരുവശങ്ങളിലെയും മതിൽക്കെട്ടുകൾ ഇടിഞ്ഞ്, തോട്ടിലേക്ക് വീണതു മൂലം വർഷങ്ങളായി മലിനജലം കെട്ടിക്കുകക്കുകയാണ്.
ഇതിൽ കൊതുകും ഈച്ചയും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമുണ്ട്. അസഹ്യമായ ദുർഗന്ധമുയരുമ്പോഴും
കാടും പടലും കയറി, തോടു പല ഭാഗത്തും അടഞ്ഞു പോയിട്ടും ഗ്രാമ പഞ്ചായത്ത് അധികാരികൾ / തോടു് ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിൽ, സി.പി.ഐ.എം - കക്കുണ്ട് ബ്രാഞ്ച് യോഗം ശക്തിയായി പ്രതിഷേധിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ ടൗൺ വാർഡിലാണ് ഈ തോടുള്ളത്.
കക്കുണ്ട് പ്രദേശത്താകെ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന, ഈ തോട്, അടിയന്തിരമായി ശുചീകരിക്കണം ആവശ്യപ്പെട്ട് പഞ്ചായത്താഫീസ് മാർച്ച് നടത്തുവാൻ, ബ്രാഞ്ച് യോഗം തീരുമാനിച്ചു.
യോഗത്തിൽ - ജോളി ജോസഫ്, പി.അബ്ദുറഹിമാൻ, കെ.ഭാസ്കരൻ - എന്നിവർ സംസാരിച്ചു.
إرسال تعليق