തിരുവമ്പാടി : ചെറുകിട കോഴി ഫാം കർഷകരുടെ അധിക നികുതി പിൻവലിക്കുവാൻ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിപക്ഷ നേതാവിന്  നിവേദനം നൽകി.

 കേരളത്തിലെ ചെറുകിട കോഴി ഫാം നടത്തുന്ന കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടിയാണ് കേരളത്തിലെ ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്.
3000 സ്ക്വയർ ഫീറ്റ്,വരെയുള്ള കോഴി ഫാം നടത്തുന്ന കർഷകന് 60,000 രൂപക്കു മുകളിൽ നികുതി ഈടാക്കിയ സർക്കാരിന്റെ നടപടി കൊള്ളയാണ്. 
 ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ്  വി ഡി സതീശന് നിവേദനം നൽകി.

 യു സി അജ്മൽ, ലിബിൻ ബെൻതുറു വേലിയിൽ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, ഷിജു ഷിജു ചെമ്പനാനി,സോണി മണ്ഡപത്തിൽ, ബിനു പുതുപ്പറമ്പിൽ, അശ്വിൻ അത്തിപ്പാറ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم