തിരുവമ്പാടി : ഏറ്റവും ഉന്നതമായ തൊഴിൽ അധ്യാപനവും മാതൃകയാകുന്ന അധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. അരക്ഷിതത്വത്തിന്റെയും വിഭാഗീയതയുടേയും വിഷവിത്തുകൾ കലുഷിതമാക്കുന്ന സമൂഹ ക്രമത്തിന് മാനവികതയും സംസ്ക്കാരവും നൽകുന്ന അധ്യാപകർ എക്കാലത്തും ഓർമ്മിക്കപ്പെടും.
സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ ഹെഡ് മാസ്റ്ററായി ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അഗസ്റ്റിൻ മഠത്തിപ്പറമ്പിലിന് തിരുവമ്പാടി പൗരാവലി ഒരുക്കിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാടയണിയിച്ചും മെമന്റോ നൽകിയും അഗസ്റ്റിൻ സാറിനെ ആദരിച്ച യോഗത്തിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു.
സമന്വയത്തിന്റെ സംസ്ക്കാരം വളർത്തി നാടിന് മാതൃകയാകാൻ അഗസ്റ്റിൻ സാറിന് കഴിഞ്ഞു എന്ന് ലിന്റോ ജോസഫ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, സ്ഥിരം സമിതി അധ്യക്ഷ മാരായ ലിസി അബ്രഹാം, റംല ചോലക്കൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പ്രവീൺ കുമാർ , ബാബു പൈക്കാട്ട്, അബ്രഹാം മാന്വൽ , തോമസ് വലിയപറമ്പൻ , ടോമി കൊന്നക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ഷിനോയി അടയ്ക്കാപ്പാറ, ഗോപിലാൽ എൻ എസ്, സുന്ദരൻ പ്രണവം,സജി തോമസ്, അനീഷ് കുമാർ , കെ.ടി. സെബാസ്റ്റ്യൻ, ദിലീപ് മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു. ഏബൽ അബ്രാഹത്തിന്റെ സംഗീതാലാപനത്തെ തുടർന്ന് അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗത സംഘം കൺവീനർ അബ്ദുൽ റഷീദ് കൃതജ്ഞത അർപ്പിച്ചു.
إرسال تعليق