തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രതിജ്ഞയും ലോഗോ പ്രകാശനവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ നിർവഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ കെ വി പ്രിയ ലോകാരോഗ്യ ദിന സന്ദേശം നൽകി.ആരോഗ്യജാഗ്രത 2025 കർമ്മ പദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ലിസി അബ്രഹാം, രാജു അമ്പലത്തിങ്ങൽ ,വാർഡ് മെമ്പർമാരായ കെ എം മുഹമ്മദലി, മേഴ്സി പുളിക്കാട്ട്, രാധാമണി ദാസൻ , പി ബീന , ഷൗക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ, ലിസി സണ്ണി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷാജു, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, രതി ടീച്ചർ, എൻ വി ഷില്ലി , ലിസ നഴ്സിംഗ് സ്കൂൾ ട്യൂട്ടർ ജോബ്സി എന്നിവർ സംസാരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ലിസാ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ ലിസ നേഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
'ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിർഭരമായ ഭാവി,' കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം .
*ലോകാരോഗ്യ ദിനാചരണം മൂന്നു കർമ്മ പദ്ധതികൾ.*
1) പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സങ്കീർണതകൾ യഥാസമയം കണ്ടെത്തി തടയാനും അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായി ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിനെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രിയിൽ തന്നെ നടക്കുന്നു എന്ന് ഉറപ്പാക്കും.
സർക്കാർ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ജന്മം നൽകുന്ന വേളയിൽ ഒരു ജീവനും പൊലിയാതെ നോക്കുന്നതിന് കുഞ്ഞോമന ജനിക്കുന്നത് ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളിലാണ് എന്ന് ഉറപ്പിക്കും.
*2) തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കമായി.*
മലയോരമേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ ചേർന്ന ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനിൽ പത്ത് ഇന കർമ്മപദ്ധതി തയ്യാറായി.
1) ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഡ്രൈ ഡേ ആചരണം വീടുകളിൽ ഞായറാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും സ്കൂളുകളിൽ വെള്ളിയാഴ്ചയും നടത്തണം.
2) ശുചീകരണം-സ്ഥാപന ശുചീകരണം ഏപ്രിൽ 11നും വീടുകളിലെ ശുചീകരണം ഏപ്രിൽ 12നും പൊതുയിടങ്ങളിലെ ശുചീകരണം ഏപ്രിൽ 29,30 തീയതികളിലും നടത്തണം.
3) എലിപ്പനി പ്രതിരോധ പ്രവർത്തനം- എലിപ്പനി പ്രതിരോധ ഗുളിക വിതരണം, ബോധവൽക്കരണം ,എലി നശീകരണ പ്രവർത്തനങ്ങൾ.
4)ഹെൽത്ത് സ്ക്വാഡുകൾ- വാർഡ് തലത്തിൽ 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ രൂപീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കണം.
5) തോട്ടങ്ങളിലേക്ക് നീങ്ങാം - ഏപ്രിൽ 21,22 മുതൽ റബ്ബർ, കൊക്കോ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിലെ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കണ്ടെയ്നറുകൾ തോട്ടം ഉടമകളുടെ നേതൃത്വത്തിൽ നീക്കം ചെയ്യുക.
6) അതിഥി തൊഴിലാളികളുടെ സ്ക്രീനിങ് ക്യാമ്പും താമസസ്ഥലങ്ങളിലെ ശുചിത്വ പരിശോധനയും ഏപ്രിൽ 25 മുതൽ മെയ് 30 വരെ തിയ്യതികളിൽ.
7) ആരോഗ്യ ജാഗ്രത വീട്ടുമുറ്റത്ത് -ഗ്രാമപഞ്ചായത്തിലെ 253 കുടുംബശ്രീ യൂണിറ്റുകളിലും ഏപ്രിൽ 20 മുതൽ മെയ് 10 വരെയുള്ള തീയതികളിൽ ബോധവൽക്കരണ ക്ലാസുകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുക.
8 ) ശുദ്ധം കുടിനീർ 4.0 - കുടിവെള്ള സ്രോതസ്സുകളുടെ മാസ്സ് ക്ലോറിനേഷനും പൊതുകുടിവെള്ള സ്രോതസ്സുകളുടെ പരിശോധനയും.
9)ദുരന്തനിവാരണ തെയ്യാറെടുപ്പ് - മെയ് 8,9 തിയ്യതികളിൽ മേഖലാ അവലോകനയോഗം
10) ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ ഹെൽത്ത് സ്ക്വാഡ് പരിശോധനയും ജീവനക്കാർക്കുള്ള പരിശീലനവും
നടത്തും.
3) ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി വാർഡ് തല കൂട്ടായ്മകളും 253 കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിരുദ്ധ സംഗമങ്ങളും സംഘടിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.
Post a Comment