കുറ്റവാളികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടുകള്‍ സ്വാഗതാര്‍ഹമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
നോളജ് സിറ്റി (കോഴിക്കോട്) : സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും സമാധാന ജീവിതം തകര്‍ക്കുന്ന ഭീകരതക്കുമെതിരെ ശബ്ദുമുയര്‍ത്തി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഇന്റര്‍നാഷണല്‍ സമ്മിറ്റ് പരിസമാപ്തി കുറിച്ചു.
ലഹരിയും ഭീകരതയും സര്‍വ നാശമാണെന്നും കുറ്റക്കാരായ ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടുകളെ സ്വാഗതം ചെയ്യുന്നതായി സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു. 'റെനവേഷ്യോ' എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി മർകസ് നോളജ് സിറ്റിയിലാണ് സമ്മിറ്റ് നടന്നത്.
ലഹരിയുടെ കെണികള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വരെ ശക്തമാണെന്നും ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുതലുള്ള സമൂഹം ഒന്നടങ്കം നടത്തുന്ന പ്രതിഷേധങ്ങളും ബോധവത്കരണവും ആശാവഹമാണെന്നും വൈകാതെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
15ഓളം രാജ്യങ്ങളില്‍ നിന്നായി 150ഓളം സംഘടനാ പ്രതിനിധികളാണ് സമ്മിറ്റില്‍ സംബന്ധിച്ചത്.
വിവിധ വിഭാഗങ്ങളുടെ പ്രവർത്തന അവലോകനവും ചർച്ചയും നടന്നു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡ ന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി, ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, സംസാരിച്ചു.
മമ്പാട് അബ്ദുല്‍ അസീസ് സഖാഫി സ്വാഗതവും നിസാർ സഖാഫി നന്ദിയും പറഞ്ഞു.
ഫോട്ടോ: നോളജ് സിറ്റിയില്‍ സമാപിച്ച ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് 'റെനവേഷ്യോ' ഭീകരവാദത്തിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കുന്നു
Post a Comment