ഓമശ്ശേരി:
പുത്തൂർ കൊയിലാട്ട് രിഫാഇയ്യ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രിഫാഇയ്യ ഹജ്ജ് പ്രാക്ടിക്കൽ ക്ലാസ് കൊയിലാട്ട് സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.ആലിക്കുട്ടി ഫൈസി മടവൂർ ക്ലാസിന് നേതൃത്വം നൽകി.
ഹുസൈൻ ഹാജി,മുനീറുൽ ഇസ്‌ലാം നിസാമി,ഹസൻ മുസ്‌ലിയാർ,യു.പി.അബ്ദുൽ ജലീൽ,മുഹമ്മദ് സഖാഫി,കെ.സി.മുഹമ്മദ്ഹാജി,ഉസ്മാൻ മാസ്റ്റർ,അസീസ് വി.ഒ.ടി സംസാരിച്ചു.കെ.പി.അഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും എം.ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
ഫോട്ടോ:പുത്തൂർ കൊയിലാട്ട് രിഫാഇയ്യ സെന്റർ സംഘടിപ്പിച്ച ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
Post a Comment