ഓമശ്ശേരി:
2024-25 വാർഷിക പദ്ധതിയുടെ നിർവ്വഹണത്തിൽ മികച്ച നേട്ടം കൈവരിച്ച്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌.100.2 ശതമാനം തുക ചെലവഴിച്ച്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കൊടുവള്ളി നിയോക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നിർവ്വഹണ പുരോഗതിയിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ നൂറ്റി തൊണ്ണുറ്റി ആറാം സ്ഥാനത്തെത്തി മികവ്‌ പുലർത്തി.2022-23 വാർഷിക പദ്ധതി നിർവ്വഹണത്തിലും 96.86 ശതമാനം തുക ചെലവഴിച്ച്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കൊടുവള്ളി നിയോക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.2022-23 ൽ സംസ്ഥാന തലത്തിൽ ഇരുന്നൂറ്റി പതിനേഴാം സ്ഥാനത്തായിരുന്നു.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം 2024-25 ലെ നിർവ്വഹണ പുരോഗതി അവലോകനം ചെയ്യുകയും 2025-26 ലെ പുതിയ വാർഷിക പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു.പദ്ധതി നിർവ്വഹണത്തിൽ പഞ്ചായത്തിനെ മികച്ച നേട്ടത്തിലെത്തിക്കാൻ പരിശ്രമിച്ച സെക്രട്ടറി,അസിസ്റ്റന്റ്‌ എഞ്ചിനീയർ ഉൾപ്പടെ 13 നിർവ്വഹണ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട ജീവനക്കാരേയും ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി അനുമോദിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി സ്വാഗതം പറഞ്ഞു.

മുൻ പ്രസിഡണ്ടുമാരായ പി.കെ.ഗംഗാധരൻ,പി.അബ്ദുൽ നാസർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.കരുണാകരൻ മാസ്റ്റർ,കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ഹെഡ്‌ ക്ലാർക്ക്‌ പി.ഷീന എന്നിവർ സംസാരിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥരായ കെ.ഗിരീഷ്‌ കുമാർ(പഞ്ചായത്ത്‌ സെക്രട്ടറി)പി.ബ്രജീഷ്‌ കുമാർ(അസിസ്റ്റന്റ്‌ സെക്രട്ടറി),ടി.പി.രാജേഷ്‌(അസിസ്റ്റന്റ്‌ എഞ്ചിനീയർ),ഡോ:പി.രമ്യ(മെഡിക്കൽ ഓഫീസർ,എഫ്‌.എച്ച്‌.സി),ഡോ:കെ.വി.ജയശ്രീ(വെറ്ററിനറി സർജൻ),ഡോ:വി.പി.ഗീത(മെഡിക്കൽ ഓഫീസർ-ആയുർവ്വേദം),ഡോ:ടി.റോണിഷ(മെഡിക്കൽ ഓഫീസർ,ഹോമിയോ),പി.പി.രാജി(കൃഷി ഓഫീസർ),ഉദയ.കെ.ജോയ്‌(ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ),കെ.മുഹമ്മദ്‌ ഹാഫിസ്‌(വി.ഇ.ഒ),സി.പി.ഉനൈസ്‌ അലി(വി.ഇ.ഒ),വി.ഷാഹിന ടീച്ചർ(ഹെഡ്‌ മിസ്‌ട്രസ്‌-പുത്തൂർ),കെ.പി.സുമില(ഡയറി ഫാം)എന്നിവരേയും കെ.ടി.അനീഷ്‌(പ്ലാൻ ക്ലാർക്ക്‌),വി.കെ.ബിന്ദു(അക്കൗണ്ടന്റ്‌),പി.വി.സാലിഫ്‌ സ്വാലിഹ്‌(ടെക്നിക്കൽ അസിസ്റ്റന്റ്‌),ടി.ശ്രീലക്ഷ്മി(പ്രോജക്റ്റ്‌ അസിസ്റ്റന്റ്‌) എന്നിവരേയുമാണ്‌ ഉപഹാരം നൽകി അനുമോദിച്ചത്‌.നാലു വർഷത്തിലധികമായുള്ള സ്തുത്യർഹമായ സേവനത്തിന്‌ ശേഷം ഓമശ്ശേരിയിൽ നിന്നും തിരുവമ്പാടിയിലേക്ക്‌ സ്ഥലം മാറിപ്പോവുന്ന വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീക്ക്‌ ചടങ്ങിൽ വെച്ച്‌ യാത്രയയപ്പും നൽകി.

ഓമശ്ശേരിയിൽ 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 19 കോടി രൂപയുടെ 222 പ്രോജക്റ്റുകൾക്കാണ്‌ ഡി.പി.സി.അംഗീകാരം ലഭിച്ചത്‌.പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്‌ യോഗത്തിൽ കർമ്മപദ്ധതികളാവിഷ്കരിച്ചു.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി നിർവ്വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ഉപഹാരം നൽകി അനുമോദിച്ചപ്പോൾ.

Post a Comment

Previous Post Next Post