തിരുവനന്തപുരം : 
എസ് എസ് എല്‍ സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങള്‍ പുറത്തിറക്കുന്നു. ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കും എന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post