പുന്നക്കൽ: 
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ചെളിപ്പൊയിൽ-കണ്ണഞ്ചിറ റോഡ് ഗ്രാമപഞ്ചായത്തിൻ്റെ മെയിൻ്റനൻസ് ഗ്രാൻ്റ്  ഫണ്ട് മുന്ന് ലക്ഷം രൂപ മുടക്കി 60 മീറ്റർ റോഡ്  ടാറിംഗും റോഡിൻ്റെ ഇരുവശങ്ങളിൽ ഐറീഷും പൂർത്തിയായി. 

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ  ലിസി സണ്ണി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.

 മുസ്സിം ലീഗ് പുന്നക്കൽ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദാലി പരിത്തിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

കോൺഗ്രസ് പുന്നക്കൽ ബൂത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, മുൻ ആറാം വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കത്തെരുവിൽ, ജോതിഷ് കണ്ണഞ്ചിറ , ജംഷാദ് പൂളക്കച്ചാലിൽ, സാംസൺ മണ്ണഞ്ചേരി, ഷാജി മൂഴിക്കൽ, ഷാജി കൊച്ചുകൈപ്പോൽ പ്രസംഗിച്ചു. 

സത്യൻ മലമേൽതടത്തിൽ , ഷമ്മി മുഴിക്കൽ, ബെന്നി കരിംപ്ലാക്കിൽ, ദിനേശൻ, ജെസി മൂഴിക്കൽ, ബിൻസി കരിംപ്ലാക്കിൽ, മേരി കണ്ണഞ്ചിറ സംബന്ധിച്ചു.

Post a Comment

Previous Post Next Post