തിരുവമ്പാടി: യേശുദേവൻ്റെ ജെറുസലേം പ്രവേശനം അനുസ്മരിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ  ഓശാന ഞായർ ആചരിച്ചു.


 ആശീർവദിച്ച കുരുത്തോലകളുമായി ആയിരകണക്കിന് വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രദക്ഷിണം ആയി എത്തി. തുടർന്ന് ആചാരപരമായി ദേവാലയം മുട്ടി തുറന്ന് ദിവ്യബലിയും മറ്റ് തിരുകർമ്മങ്ങളും നടത്തി.              



ഫൊറോന വികാരി ഫാ.തോമസ് നാഗ പറമ്പിൽ, അസി. വികാരി ഫാ.ജേക്കബ് തിട്ടയിൽ, ഫാ. എബിൻ അമ്പലത്തുങ്കൽ, ഫാ. എബിൻ പറമ്പുംമുറി, ഫാ. ബിന്നി പുതുപ്പള്ളിയിൽ, ട്രസ്റ്റിമാരായ ജോഫി നടുപറമ്പിൽ, തോമസ് പുത്തൻപുര , ബൈജു കുന്നുംപുറത്ത്, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post