ഓമശ്ശേരി:
2024-25 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 194762/രൂപ ചിലവഴിച്ച്‌ ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂർ പതിനഞ്ചാം വാർഡിൽ ഉൽപാദിപ്പിച്ച പതിനൊന്നായിരം തൈകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി വിതരണം ചെയ്തു.ഗുണമേന്മയുള്ള ആറായിരം ചെടിമുരിങ്ങയുടെ തൈകളും അയ്യായിരം കറിവേപ്പിലയുടെ തൈകളുമാണ്‌ സൗജന്യമായി വിതരണം ചെയ്തത്‌.വാർഡിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾ 94 തൊഴിൽദിനത്തിലൂടെയാണ്‌ പദ്ധതി പൂർത്തീകരിച്ചത്‌.

പുത്തൂർ വെള്ളരൻ ചാലിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്ക്‌ മുഖ്യാതിഥിയായിരുന്നു.വാർഡ്‌ മെമ്പർ പി.അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,പി.വി.സ്വാദിഖ്‌,യു.കെ.അബു ഹാജി,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,പഞ്ചായത്ത്‌ മെമ്പർമാരായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.കരുണാകരൻ മാസ്റ്റർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദ കൃഷ്ണൻ,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,കൃഷി ഓഫീസർ പി.പി.രാജി,തൊഴിലുറപ്പ്‌ പദ്ധതി അക്രഡിറ്റഡ്‌ എഞ്ചിനീയർ എ.കെ.ഫത്വിൻ മുഹമ്മദ്‌,ഓവർസിയർ വി.പി.ലിൻഡ ഭായ്‌,ഒ.കെ.നാരായണൻ,ശിഹാബ്‌ വെളിമണ്ണ,യു.കെ.ഫാത്വിമ അബു,സൂപ്പർ സൗദ ടീച്ചർ,സലാം ആമ്പറ,സി.പി.സലീം,അഷ്‌റഫ്‌ കാക്കാട്ട് റൊയാഡ്‌‌,കെ.കരുണാകരൻ മാസ്റ്റർ പുത്തൂർ,സി.പി.ഉണ്ണി നായർ,കെ.ദാസൻ മാസ്റ്റർ,ശിവൻ പുൽ പറമ്പിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച തൈകളുടെ വിതരണോൽഘാടനം സി.പി.ഉണ്ണി നായർക്ക്‌ നൽകി കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post