ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്രയ്ക്ക് ഇന്ന് സമാപനം. കോഴിക്കോട് ബീച്ചിൽ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ഒരുലക്ഷം പേർ അണിനിരക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. യാത്രക്ക് സംസ്ഥാനത്തുടനീളം വലിയ പിന്തുണയാണ് ലഭിച്ചത്.
ലഹരിക്കെതിരെ ജനമനസ്സ് തൊട്ടറിഞ്ഞ് ഒരു സംസ്ഥാനയാത്ര. അരുത് അക്രമം അരുത് ലഹരി ഈ മുദ്രാവാക്യം ഉയർത്തിയുള്ള യാത്ര കേരളം ഏറ്റെടുത്തു. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കി ഇന്ന് കോഴിക്കോട് കടപ്പുറത്താണ് യാത്രയുടെ സമാപനം. കോഴിക്കോട് ബീച്ചിൽ അറബിക്കടലിനെ സാക്ഷിയാക്കി പതിനായിരങ്ങൾ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലും.
മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയാകും. ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ് അധ്യക്ഷനാകും. ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ , ഗുരുരത്നം ജ്ഞാന തപസ്സി, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരും ഭാഗമാകും. എംജി ശ്രീകുമാറും സ്റ്റീഫൻ ദേവസിയും നയിക്കുന്ന ഗാനമേളയും അകം ബാൻഡിന്റെ സംഗീത നിശയും സമാപന സമ്മേളനത്തിന് മാറ്റുകൂട്ടും.
Post a Comment