കോടഞ്ചേരി :
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ മാർച്ച് 22 - ലോക ജലദിനത്തോടനുബന്ധിച്ച് സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ജലദിനം ആചരിച്ചു. 

'ജലമാണ് ജീവൻ... ഓരോ തുള്ളി ജലവും അമൂല്യം... എന്ന സന്ദേശം പകർന്നു കൊണ്ട് 'കിളികളും കൂളാവട്ടെ' എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രകൃതിയിൽ  ജീവിക്കുന്ന പറവകൾക്ക് ദാഹജലം ഒരുക്കി നൽകി.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് പറവകൾക്കായി മൺപാത്രത്തിൽ വെള്ളം നിറച്ച് ജലദിന സന്ദേശം നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.തുടർന്ന് വിദ്യാർത്ഥികൾ വീടുകളിൽ മൺ/പ്ലാസ്റ്റിക്/സ്റ്റീൽ/അലുമിനിയം പാത്രങ്ങൾ മരക്കൊമ്പുകളിൽ കെട്ടി തൂക്കി അല്പം ഉയർന്ന സ്ഥലത്ത് ഒക്കെയായി തയ്യാറാക്കിയ ശേഷം അതിൽ വെള്ളം നിറച്ച്  ഈ സത്പ്രവൃത്തിയിൽ പങ്കാളികളായി.അതു കൂടാതെ രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റി നിറയ്ച്ച് വീണ്ടും ദാഹജലമൊരുക്കുകയാണ്.

ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം.ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല.കിണറുകൾ,പുഴകൾ,തടാകങ്ങൾ,സമുദ്രങ്ങൾ ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു.

ജലം ജീവാമൃതം,ജലമില്ലാതെ ജീവനില്ല...നമ്മുടെ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന അമൂല്യമായ ഒരു വിഭവമാണ്.അടിസ്ഥാനപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടുപോലും ലോകത്തിലെ ശുദ്ധജല വിതരണം മുമ്പെങ്ങുമില്ലാത്തവിധം ഭീഷണിയിലാണ്.ഇന്ന് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിൻ്റെ നിർണായക ആവശ്യകതയെക്കുറിച്ച് പര്യവേക്ഷണം നടത്തേണ്ടതാണ്.

നമ്മുടെ ഗ്രഹത്തിൻ്റെയും,ഭാവി തലമുറയുടെയും ക്ഷേമത്തിന് ജലസംരക്ഷണം അനിവാര്യമായിരിക്കുകയാണ്.സഹകരണത്തിനും,ഐക്യത്തിനും സുസ്ഥിരതയ്ക്കുമുള്ള ഒരു ശക്തിയായി ജലത്തെ മാറ്റുന്നതിനും അങ്ങനെ എല്ലാവർക്കും സമാധാനത്തിൻ്റെയും,സമൃദ്ധിയുടെയും ലോകം സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.

ട്രൂപ്പ് - കമ്പനി,എൻ.എസ്.എസ് ലീഡർമാരായ അലൻ ഷിജോ,ബെനിൽ മനേഷ്,അലീന ബിജു,ജിയ മരിയ ജെയ്സൺ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post