ചക്കിട്ടപാറ:
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പരസ്യമായ ആദ്യ പിന്തുണ അറിയിച്ച് കർഷകൻ. മലയോര കർഷകരുടെ പ്രതീകമായി തലയിൽ പാളത്തൊപ്പി വെച്ച് പ്ലക്കാർഡുമായി ഇന്നലെ പഞ്ചായത്ത് ഓഫീനു മുന്നിൽ എത്തിയായിരുന്നു കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗവുമായ രാജൻ വർക്കി അഭിവാദ്യം അറിയിച്ചത്‌. ഭരണ സമിതിയുടെയും പാനൽ ഷൂട്ടർമാരുടെയും സംയുക്ത യോഗം ചേരുന്നതിനു മുമ്പായിരുന്നു അഭിവാദ്യമർപ്പിക്കൽ പരിപാടി. ചക്കിട്ടപാറ പഞ്ചായത്ത് ഉയർത്തിയ ജനകീയ വിഷയം ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാവരും രംഗത്തു വരണമെന്നു് രാജൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു. വന്യമൃഗ ശല്യത്തിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള വനം ഉദ്യോഗസ്ഥരുടെ നിലപാടിലുള്ള പ്രതിഷേധവും കഴുത്തിൽ തൂക്കിയ പ്ലക്കാർഡിൽ എഴുതിക്കണ്ടു.

പടം : നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടിവെച്ചു കൊല്ലുമെന്ന തീരുമാനം പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് പരസ്യ അഭിവാദ്യമർപ്പിച്ച് കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും ചക്കിട്ടപാറ കാർഷിക വികസന സമിതി അംഗവുമായ രാജൻ വർക്കി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നില കൊണ്ടപ്പോൾ.

Post a Comment

Previous Post Next Post