കൊടുവള്ളി :
കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
പ്രവർത്തിക്ക് സാങ്കേതിക അനുമതി കൂടെ ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. നിലവിൽ മുകളിനിലയിലുള്ള പ്രധാനപ്പെട്ട ഓഫീസുകളിലേക്ക് ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ശാരീരിക അവശതകൾ നേരിടുന്നവർക്കും എത്തിപ്പെടാൻ പ്രയാസമനുഭവിക്കുന്നതും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പരാമർശവും കണക്കിലെടുത്താണ് ലിഫ്റ്റ് സ്ഥാപിക്കുന്നതെന്നും ഇതോടുകൂടെ കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാവും എന്നും എം.എൽ.എ അറിയിച്ചു.
താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിന്റെ കവാടവും റൂം നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.
Post a Comment