കൂടരഞ്ഞി: പൂവാറൻതോട് കല്ലംപുല്ല് ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചു. തെങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകൾ നശിപ്പിച്ചിട്ടുണ്ട് .
കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാൻകൊല്ലി, മണ്ണാർപൊയിൽ, കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പിനെ വിവരമറിയിച്ചാൽ അവർ സ്ഥലം സന്ദർശിച്ചു പോകുന്നതല്ലാതെ ആനയെ തുരത്താൻ നടപടി സ്വീകരിക്കുന്നില്ലയെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
ആനയിറങ്ങി നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പ്രസിഡൻ്റ് ആദർശ് ജോസഫിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ്, പഞ്ചായത്ത് അധികൃതരും കർഷകസംഘം നേതാക്കളും സന്ദർശിച്ചു. സ്ഥലത്ത് ഫോറസ്റ്റ് ആർ ആർ ടി സംഘം ക്യാമ്പ് ചെയ്ത് പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Post a Comment