ഓമശ്ശേരി:
ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ച്‌ വയോജനങ്ങൾക്ക്‌ കട്ടിലുകൾ വിതരണം ചെയ്തു.വിവിധ വാർഡുകളിൽ നിന്ന് ലഭിച്ച അപേക്ഷകരിൽ നിന്ന് മാനദണ്ഡപ്രകാരം തിരഞ്ഞെടുത്ത 60 വയസ്സ്‌ പൂർത്തിയായ അർഹരായ വയോജനങ്ങൾക്കാണ്‌ കട്ടിലുകൾ സൗജന്യമായി നൽകുന്നത്‌.114 ഗുണഭോക്താക്കളാണുള്ളത്‌.ആദ്യ ഘട്ട വിതരണം പൂർത്തിയായി.അവസാന ഘട്ട വിതരണം അടുത്ത വാരത്തിൽ നടക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

പുത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി സ്വാഗതം പറഞ്ഞു.നിർവ്വഹണ ഉദ്യോഗസ്ഥ ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ ഉദയ.കെ.ജോയ്‌.പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിന്റെ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post