കൂടരഞ്ഞി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ *ലഹരിവിരുദ്ധ പ്രതിജ്ഞയും, ഭക്ത സംഗമവും* നടത്തി. പരിപാടി ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് അഡ്വ. പി.എ. സുരേഷ് ബാബു നിലവിളക്ക് കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രസംരക്ഷണ സമിതി മുക്കം താലൂക്ക് സെക്രട്ടറി അശോകൻ ഉച്ചക്കാവ് മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ വിപത്തുക്കളെക്കുറിച്ച് ജയചന്ദ്രൻ കിനാലൂർ ക്ലാസെടുത്തു. 



സുന്ദരൻ എ പ്രണവം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി അധ്യക്ഷനായിരുന്നു. ശശികലൂർ, അജയൻ വല്യാട്ട് കണ്ടത്തിൽ, ഗിരീഷ് കുളിപ്പാറ, ചന്ദ്രൻ വേളങ്കോട്, രമണി ബാലൻ, വിജയൻ പൊറ്റമ്മൽ, ഷാജി കാളങ്ങാടൻ, സൗമിനി കലങ്ങാടൻ,  ഇന്ദിര ചാമാടത്ത്, വേലായുധൻ കൂമ്പാറ, ബിന്ദുജയൻ, പ്രകാശൻ ഇളപ്പുങ്കൽ, ഷാജി കോരല്ലൂർ, സുന്ദരൻ പള്ളത്ത്, രാജൻ കുന്നത്ത്, ഷൈലജ പള്ളത്ത്, അജിത് കൂട്ടക്കര,സജീവൻ ആലക്കൽ, ജയദേവൻ നെടുമ്പോക്കിൽ, സതീഷ്കുമാർ അക്കരപ്പറമ്പിൽ, കൃഷ്ണൻ വടക്കിലെച്ചിലപ്പെട്ടി, അച്ചുതൻചെമ്പകശേരി, ഷാജി വട്ടച്ചിറയിൽ, 'രാമൻകുട്ടി പാറക്കൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷാജി കാളങ്ങാടൻ ( പ്രസിഡണ്ട്) ദിനേഷ് കുമാർ അക്കരത്തൊടി (സെക്രട്ടറി ) വിജയൻ പൊറ്റമ്മൽ ( ഖജാൻജി) എന്നിവരെ ഐകകണ്ഠ്യേന ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.


Post a Comment

Previous Post Next Post