തിരുവമ്പാടി : പുല്ലുരാംപാറ അൽഫോൻസാ പെയിൻ & പാലിയേറ്റീവ് ജെറിയാട്രിക് കെയറിന് മലേഷ്യയിലെ ഓൾ മലേഷ്യൻ മലയാളി അസോസിയേഷൻ (AMMA), റോട്ടറി കാലിക്കറ്റ് ഗ്രീൻ സിറ്റി മുഖേന നൽകുന്ന ആംബുലൻസിന്റെ താക്കോൽ ദാനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ. സന്തോഷ് ഗ്രീധർ അൽഫോൻസാ പാലിയേറ്റീവ് പ്രസിഡണ്ട് അഗസ്റ്റിൻ ഇടക്കരയ്ക്ക് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വച്ചു നടത്തിയ ചടങ്ങിൽ കൈമാറി.
അൽഫോൻസാ പാലിയേറ്റീവ് രക്ഷാധികാരി പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, കാലിക്കറ്റ് റോട്ടറി പ്രസിഡണ്ട് ലീലാമ്മ ജോർജ്ജ് താളനാനിയിൽ, ഡോ.ജോർജ്ജ് എബ്രഹാം താളനാനിയിൽ, പദ്മപ്രഭ, അമ്മ പ്രതിനിധി എൻ.ശശികുമാർ,വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട്, പ്രിൻസ് താളനാനിയിൽ, അൽഫോൻസാ പാലിയേറ്റീവ് ഭാരവാഹികളായ ജെയിംസ് കാരയ്ക്കൽ, സിറിയക് മണലോടിയിൽ, ബെന്നി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
ടോമി വേലംകുന്നേൽ, ജോർജ്ജ് കളരിക്കൽ, ജോഷി പള്ളിത്താഴത്ത്, ജോസ് ടോം ഓണാട്ട്, ജിഷ പുൽത്തകിടിയിൽ, സിനി പ്രാവിടകുന്നേൽ, റോസമ്മ നീണ്ടുകുന്നേൽ,സെലിൻ ഇടകളത്തൂർ എന്നിവർ നേതൃത്വം നൽകി.
Post a Comment