മുക്കം മുൻസിപ്പാലിറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടു കൂടി വനിതകൾക്കായി "ആരോഗ്യം ആനന്ദം അകറ്റാം അർബുദം"  ക്യാമ്പയിൻ നടത്തി.

 ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്യാൻസർ സ്ക്രീനിങ്ങും ബോധവൽക്കരണവും ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പും സംഘടിപ്പിച്ചു.

 നൂറോളം വനിതകൾ ക്യാമ്പിൽ പങ്കെടുത്ത്‌ പരിശോധന നടത്തി.
 മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.പി ടി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി അധ്യക്ഷത വഹിച്ചു സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീജ 
JS ബോധവൽക്കരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജി ജോസഫ്.സൂപ്പർവൈസർ ശ്രീമതി ശുഭകുമാരി,ഷൈനി ആരോഗ്യ പ്രവർത്തകരായ ശ്രീ.രഞ്ജു ജോർജ്, ബാബുരാജ് അഖിൽ, 
ഓസ്റ്റിൻ, ലിൻസി,റഹ്മത്ത്,ജലജ, അഹല്യ, സുജിത,ലിന്റ, ജാസ്മിന എന്നിവർ നേതൃത്വം നൽകി.KMCT  മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഡോക്ടർ സാന്ദ്ര, ഡോക്ടർ മുഹ സിന എന്നിവർ ക്യാമ്പിൽ വനിതകളെ പരിശോധിച്ചു.

Post a Comment

Previous Post Next Post