തിരുവമ്പാടി : നവീകരണം നടക്കുന്ന തിരുവമ്പാടി - കുടരഞ്ഞി റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്ന കാര്യം അനിശ്ചിതത്വ ത്തിൽ.

തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3 കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. 8 മീറ്റർ വീതിയുള്ള റോഡ് അതേ വീതിയിൽ നവീകരിക്കുകയാണ്. ഈ ദുരത്തിനുള്ളിൽ 10 കലുങ്കുകളും നിർമിക്കുന്നുണ്ട്. 
റോഡിന്റെ അര കിലോമീറ്റർ ദുരത്തോളം ഒരു വശത്ത് തോട് ആണ്.


 ഇവിടെയുള്ള സംരക്ഷണ ഭിത്തി കാലപ്പഴക്കം കൊണ്ട് പലയിട ത്തും തകർന്ന നിലയിലാണ്. 
നടു ഭാഗത്ത് റോഡിനോട് ചേർ ന്നാണ് തോട്. അതിനാൽ റോ ഡിന്റെ അരികിൽ തന്നെ സംരക്ഷണ ഭിത്തി വരും. ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 

രണ്ട് ബസ് അപകടങ്ങളും രണ്ട് കാർ അപക ടങ്ങളും ഇവിടെ ഉണ്ടായി. 

സംരക്ഷണ ഭിത്തി ഇടിഞ്ഞ് വാഹനം തോട്ടിലേക്ക് പതിക്കുകയായിരുന്നു

ഈ ഭാഗത്ത് ഇടിഞ്ഞു കിടന്ന ഭാഗം മാത്രമാണ് നന്നാക്കിയത്. ഇതിന്റെ സമീപ ഭാഗം എല്ലാം ഇടിഞ്ഞതാണെങ്കിലും അതൊന്നും നന്നാക്കാൻ നടപടിയായില്ല.

റോഡ് നവീകരണത്തിൽ സാധാരണ ആദ്യം സംരക്ഷണ ഭിത്തി കെട്ടിയ ശേഷമാണ് ബാക്കി 
പ്രവൃത്തി നടക്കുക. എന്നാൽ ഈ റോഡിൽ ഏറ്റവും അവസാനം ആണ് സംരക്ഷണ ഭിത്തി കെട്ടുന്നത്.

പ്രധാനമായും സംരക്ഷണ ഭിത്തി കെട്ടേണ്ട ഭാഗത്ത് അത് കെട്ടണോ എന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല എന്നാണ് അധിക്യതർ പറയുന്നത്

ഫണ്ടിന്റെ കാര്യം പരിശോധി ച്ചശേഷം സംരക്ഷണ ഭിത്തിയുടെ കാര്യം പരിഗണിക്കും എന്നാണ് പൊതുമരാമത്ത് അധികൃതരുടെ നിലപാട്.

 ടൗണിനോട് ചേർന്നുള്ള ഭാഗം ഒഴികെ കലുങ്കിന് സമീപം മാത്രമാണ് റോഡിന് ഓട ഉള്ളത്. 

ഇതും റോഡിന്റെ നിലനിൽപിനെ ബാധിക്കും.
 റോഡ് നവീകരണത്തിന് മുൻപ് ഡി പിആർ തയാറാക്കി എസ്‌റ്റിമേറ്റ് ഉണ്ടാക്കി പ്രവൃത്തി ടെൻഡർ ചെയ്താണ് റോഡ് നവീകരിക്കുന്നത്.

 എന്നാൽ ഒരു കോടി 30 ലക്ഷത്തിലധികം ഒരു കിലോമീ റ്ററിനു മുടക്കി നവീകരിക്കുന്ന റോഡിൽ ആവശ്യമുള്ളിടത്ത് ഓടയും സംരക്ഷണ ഭിത്തിയും എന്ന അവസ്‌ഥയിലാണ് റോഡ് നവീകരണം. പ്രവൃത്തിയുടെ കാ ലാവധി കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴും നവീകരണം ഇഴ യുകയാണ്.

 തോടിനോടു ചേർന്നുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ റോഡിന്റെ അപകടാവസ്‌ഥ പരിഹരിക്കാൻ കഴിയില്ലെന്നും റോഡ് ഇടിയുന്ന തിനു സാധ്യത ഉണ്ടെന്നും ആണ് നാട്ടുകാരുടെ പറയുന്നു.

Post a Comment

Previous Post Next Post