താമരശേരി:
ചെമ്പ്രഗവ: എൽ.പി സ്ക്കൂളിൽ "ഓർമ്മ മുദ്ര " എന്നപേരിൽ മികവുത്സവം സംഘടിപ്പിച്ചു.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവുത്സവം ഏറെ മികവ് പുലർത്തി.
എൽ കെ ജി യിലെയും. യുകെജിയിലേയും വിദ്യാർത്ഥികൾ കൂടി അണിനിരന്നതോടെ പരിപാടിക്ക് കൊഴുപ്പേറി.
വാർഡ് മെമ്പർ. എം ടി. അയ്യൂബ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്,പി കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. ഒ.പി.ഉണ്ണി.എം.പി. ഉസ്മാൻ മാസ്റ്റർ . ശിവദാസൻ, സി.ആർ സി. കോഡിനേറ്റർ ഷഹാന അലി , പുളിക്കിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനധ്യാപിക, ഷൈനി, . കെ.ടി. സ്വാഗതവും, പി.ടി.എ. വൈസ് പ്രസിഡണ്ട് സുനിൽകുമാർ നന്ദിയുംപറഞ്ഞു വിദ്യാർത്ഥികൾ തെയ്യാറാക്കിയ മാഗസിന്റെ പ്രകാശന വും, പ്രദർശനവും യോഗത്തിൽ വെച്ച് നടന്നു.
Post a Comment