കോഴിക്കോട് :
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് 2026ന് മുന്നോടിയായി വോട്ടര്‍ പട്ടിക ശുദ്ധികരിക്കുന്നതിന്റെ ഭാഗമായി കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുഴുവൻ പോളിംഗ് ബൂത്തുകളിലും ബൂത്ത് ലെവൽ ഏജന്റ് (ബിഎൽഎ), ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) തല യോഗങ്ങൾ ചേർന്ന് കൊണ്ട് മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, കാണാതായവർ എന്നിവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. മാർച്ച് 31 നകം പൂർത്തിയാക്കും.
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, ഡെപ്യൂട്ടി കലക്ടർമാരായ പി എൻ പുരുഷോത്തമൻ, ഇ അനിത കുമാരി, പി പി ശാലിനി, വകുപ്പ് ഉദ്യോഗസ്ഥർ, എഎപി, ഐഎൻസി, ഐയുഎംഎൽ, സിപിഎം തുടങ്ങി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment