കോടഞ്ചേരി:
ജില്ലയിലെ വിവിധ പോത്ത് അറവ് ശാലകളിൽ നിന്നും ശേഖരിച്ച് മാലിന്യം അനധികൃതമായി കൈനടി എസ്റ്റേറ്റിൽ കുഴിച്ചിടുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണ ചട്ടം 219U, 219 N എന്നീ വകുപ്പുകൾ പ്രകാരം അനധികൃതമായി അറവു മാലിന്യം കടത്തിയ വാഹന ഉടമയ്ക്കെതിരെയും അശാസ്ത്രീയമായി സ്വകാര്യ ഇടത്തിൽ മാലിന്യം കുഴിച്ചുമൂടിയ സ്ഥല ഉടമയ്ക്കെതിരെയും 5000 രൂപ വീതം ഫൈൻ ചുമത്തി.

കൂടാതെ അനുമതിയില്ലാതെ അശാസ്ത്രീയമായ രീതിയിൽ അറവ് മാലിന്യം കടത്തിയ വാഹനം കണ്ടു കെട്ടുന്നതിന് 219V1 ,ABCD വകുപ്പുകൾ പ്രകാരം സബ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് വാഹനം സിസി ചെയ്യുവാൻ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ശുപാർശ ചെയ്യുകയും ചെയ്തു.

അനധികൃതമായി മാലിന്യങ്ങൾ കടത്തുന്നവർക്കെതിരെയും അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർക്കശമായ നിയമ നടപടികൾ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

നിയമപരമായി ഉള്ള അനുമതികൾ ലഭിക്കുന്നതുവരെ ഇനി മേലിൽ ഇത്തരം അനധികൃതമായ മാലിന്യം കുഴിച്ചുമൂടൽ എസ്റ്റേറ്റ് പരിധിയിൽ നടത്തുവാൻ പാടില്ല എന്ന് ഉന്നത അധികാരി സമിതി യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
താമരശ്ശേരി തഹസിൽദാർ ബൽരാജ് , താമരശ്ശേരി ഡിവൈഎസ്പി  സുഷീർ കെ , വൈസ് പ്രസിഡണ്ട് ജമീല അസീസ്, സെക്രട്ടറി സീനത്ത് കെ, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, കോടഞ്ചേരി  പോലീസ് സ്റ്റേഷൻ എസ് ഐ  സന്ദീപ് ഇ എം , ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വാർഡ് ക്ലർക്ക് സൂര്യ സി. സമരസമിതി അംഗങ്ങൾ കുറ്റാരോപിതർ എന്നിവർ സംബന്ധിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഈറോഡ് പ്രദേശത്ത് കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ഉയരുന്ന ദുർഗന്ധത്തെ തുടർന്ന് നിരവധി വർഷങ്ങളായി പ്രദേശവാസികൾ അസഹനീയമായ ആയുമലിനീകരണം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അനധികൃത മാലിന്യ കുഴിച്ചുമൂടൽ സമീപത്തായി സ്വകാര്യ എസ്റ്റേറ്റ് ഉടമയുടെ അനുമതിയോടുകൂടി നടത്തിയത്.

പ്രദേശവാസികൾ സംഘടിച്ച് എത്തി അനധികൃതമായി അറവു മാലിന്യം കയറ്റിയ വാഹനം രാത്രി മുഴുവൻ തടഞ്ഞു വച്ചിരിക്കുകയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി തഹസിൽദാർ ബൽരാജ് എന്നിവർ പ്രദേശവാസികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കുവാനും അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുവാനും തീരുമാനമായത്.


Post a Comment

Previous Post Next Post