ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പ്രോജക്റ്റിന്റെ ഭാഗമായി നടത്തുന്ന പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനത്തിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.19 വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സേവന സന്നദ്ധരായ വളണ്ടിയർമാരാണ് പരിശീലനത്തിൽ സംബന്ധിക്കുന്നത്.
ആദ്യ ദിനത്തിൽ തിയറി ക്ലാസ് പൂർത്തീകരിച്ചു.ഇന്നും നാളെയും ഫീൽഡ് പരിശീലനമാണ് നൽകുന്നത്.പാലിയേറ്റീവ് കെയർ പ്രോജക്റ്റിൽ വിവിധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഡവലപ്‌മെന്റ് ഫണ്ടിൽ നിന്നും പത്തര ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം നീക്കിവെച്ചത്.
ത്രിദിന പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്വിമ വടിക്കിനിക്കണ്ടി,പഞ്ചായത്തംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്,ബീന പത്മദാസ്,എം.ഷീല,എച്ച്.എം.സി.അംഗം പി.വി.സ്വാദിഖ്,ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ കുമാർ,പി.അബ്ദുൽ മജീദ് മാസ്റ്റർ ജാറം കണ്ടി,കമല ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ സ്വാഗതവും പഞ്ചായത്തംഗം കെ.പി.രജിത നന്ദിയും പറഞ്ഞു.പി.വി.സ്വാദിഖ്,നഴ്സ് എൻ.പി.അനു,ഫിസിയോ തെറാപിസ്റ്റ് ടി.പി.ജഗന്യ,പാലിയേറ്റീവ് നഴ്സ് എ.പി.ദേവി എന്നിവർ ആദ്യ ദിന പരിശീലനത്തിന് നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
.
Post a Comment