തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഐസിഡിഎസ് തിരുവമ്പാടിയുടെയും  കെഎംസിടി ഡെന്റൽ കോ ളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അംഗൻവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേൾഡ് ഓറൽ ഹെൽത്ത് ഡേ യുടെ ഭാഗമായി 'കുക്കുലു കുലുകുലു' എന്ന പേരിൽ ഹാബിറ്റ് ലാബ് നടത്തി.

'സന്തുഷ്ട വദനം സന്തുഷ്ട മനസ്സ്' ( Happy Mouth is a Happy mind) എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടപ്പാക്കിയ "കുക്കുലു കുലുകുലു' പരിപാടി അംഗൻവാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി, . ശാസ്ത്രീയമായ രീതിയിൽ വായപരിചരണവും ദന്ത പരിചരണവും നടത്തുന്നത് എങ്ങനെയെന്ന് കെഎംസിടി ഡെന്റൽ കോളേജിലെ ഡോക്ടർമാർ കുട്ടികളെയും രക്ഷിതാക്കളെയും പരിശീലിപ്പിച്ചു.
വീട്ടിൽ നിന്നും ബ്രഷും പേസ്റ്റുമായാണ് കുട്ടികളും രക്ഷിതാക്കളും ഹാബിറ്റ് ലാബ് പരിപാടിക്ക് എത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷനായി കെഎംസിടി ഡെൻ്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ പി മനോജ് കുമാർ വിഷയാവതരണം നടത്തി. ഡോ.ധന്യ മുരളീധരൻ ദിനാചരണ സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റംല ചോലക്കൽ ,ലിസി അബ്രഹാം, വാർഡ് മെമ്പർമാരായ കെ എം മുഹമ്മദലി, പി ബീന, ലിസി സണ്ണി കൊടുവള്ളി സിഡിപിഒ എൻ പി തസ്‌ലീന, മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസ്സൻ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,ഐസിഡിഎസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ,സിൻസി സൂസൺ, സൗദത്ത് എന്നിവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ
അംഗനവാടി വർക്കർമാർ,ആശാവർക്കർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 വായയുടെയും പല്ലിന്റെയും ആരോഗ്യം നിലനിർത്തുന്നതിനുള്ള അവബോധ സന്ദേശങ്ങൾ ജനങ്ങൾക്ക് പകർത്തു നൽകുക എന്നതാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

പല്ലിൻ്റെ ആരോഗ്യസംരക്ഷണത്തിന്

• രാവിലത്തെ ഭക്ഷണത്തിന് മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും ബ്രഷ് ചെയ്യുന്നത് ശീലമാക്കുക.

• മധുരമുള്ളതും പല്ലിൽ ഒട്ടിപിടിക്കുന്നതുമായ ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ  പല്ലും വായും വൃത്തിയാക്കുക.

• പാൻ മസാല, പുകയില ഇവയുടെ ഉപയോഗം ഒഴിവാക്കി വായിലെ കാൻസർ പോലുള്ള രോഗങ്ങൾ തടയുക. 

• കേടുപിടിച്ച പല്ലുകൾ,  പല്ലിൻ്റെ ദ്വാരങ്ങൾ, നിറവ്യത്യാസം, ചൂടും തണുപ്പും മധുരവും ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന പുളിപ്പ് എന്നിവ യഥാസമയം ചികിത്സിക്കുക .

• തേയ്മാനം സംഭവിച്ച ബ്രഷുകൾ ഉപയോഗിക്കരുത്. ബ്രഷുകൾ മൂന്ന് മാസത്തിലൊരിക്കൽ മാറ്റുന്നത് നല്ലതാണ്.

•ആറുമാസത്തിലൊരിക്കൽ ആശുപത്രിയിൽ ദന്തപരിശോധന നടത്തുക

Post a Comment

Previous Post Next Post