സംസ്ഥാനത്ത്‌ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക്‌ കുറയും. അടുത്ത മാസം മുതൽ യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുക. നിരക്ക്‌ കുറയാൻ കാരണം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർ‍ജായ 19 പൈസ ഏപ്രിലിൽ ഏഴ്‌ പൈസയായി കുറഞ്ഞതാണ്‌.

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർ‍ജിൽ നിന്നും ഒഴിവാക്കിയാതായി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നുണ്ട്.

 റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ മുതൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർ‍ധനവ് സംസ്ഥാനത്ത് വൈദ്യുതി ചാർ‍ജിൽ ഉണ്ടാകേണ്ടതാണ്‌. എന്നാൽ ഇന്ധന സർ‍ചാർ‍ജിൽ വന്ന കുറവിലൂടെ വൈദ്യുതി ചാർജിൽ ഉണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് ബാധ്യത ഉണ്ടാക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
 

Post a Comment

Previous Post Next Post