ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ കോൺക്രീറ്റ് പൂർത്തീകരിച്ച അമ്പലക്കണ്ടി-പാറമ്മൽ റോഡ് വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്.
ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,പി.അബ്ദുൽ മജീദ് മാസ്റ്റർ,പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി പുത്തൂർ,തടായിൽ അബു ഹാജി,ആർ.എം.അനീസ്,കെ.പി.ഹംസ,ഡോ:കെ.സൈനുദ്ദീൻ,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,പ്രകശൻ കാവിലം പാറ,കെ.ടി.എ.ഖാദർ,കെ.ടി.ഇബ്രാഹീം ഹാജി,വി.സി.ഇബ്രാഹീം,അബൂബക്കർ കുട്ടി ആരങ്കോട്,കെ.ടി.സലാം,മുഹമ്മദ് തോട്ടുങ്ങര,ഇ.കെ.മുഹമ്മദ് പാറമ്മൽ,യു.പി.മഹ്മൂദ്,യു.കെ.ബഷീർ,സി.വി.ഹുസൈൻ,ശബീർ പാറമ്മൽ,സ്വാലിഹ് മാരാം വീട്ടിൽ,ബഷീർ മാണിക്കഞ്ചേരി,ജാബിർ കൊളങ്ങരേടത്ത്,അബൂബക്കർ പാറമ്മൽ,സലാം തടായിൽ,യു.കെ.മുഹമ്മദ് ഉൽപ്പം കണ്ടി,ശാഫി കേളൻകുളങ്ങര,സൈനബ പാറമ്മൽ,ഹസീന പാറമ്മൽ,നിസാർ കളരാന്തിരി എന്നിവർ സംസാരിച്ചു.
ഫോട്ടോ:കോൺക്രീറ്റ് പൂർത്തീകരിച്ച അമ്പലക്കണ്ടി-പാറമ്മൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
Post a Comment