നാശനഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര ധനസഹായം നൽകണം മണ്ഡലം കോൺഗ്രസ്
കോടഞ്ചേരി:
ഇന്ന് ഉച്ചകഴിഞ്ഞ് മലയോര മേഖലയിൽ വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. വാഹനങ്ങൾ, കോഴി ഫാം, വ്യാപാരസ്ഥാപനങ്ങക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് ആണ് നാരങ്ങാത്തോട് കൂരോട്ടുപാറ റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്.
നിരവധി വൈദ്യുതി പോസ്റ്റുകളും, കാർഷികവിളകളും, ചെറ്റേടത്ത് രാജുവിന്റെ 2000 കോഴിയിടുന്ന ഫാമിന്‍റെ മുകളിലേക്ക് ആണ് തെങ്ങുകൾ കടപുഴകി വീണ ഫാം ഭാഗികമായി തകർന്നിട്ടുണ്ട്. നാരങ്ങാത്തോട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന മോൻസിയുടെ പാണ്ഡ്യലക്കൽ ഷോപ്പിന്റെ മുകളിലേക്ക് തെങ്ങ് വീണ് മുൻഭാഗം തകർന്നിട്ടുണ്ട്.
തോമസ് മനയിൽ, വർഗീസ് മനയിൽ, നൈനാൻ മനയിൽ, മണക്കാലംപുറത്ത് കുഞ്ഞുമോൻ, റെജി തൊമ്മിക്കാട്ടിൽ, അച്ഛൻ കുഞ്ഞ് തടത്തിൽ, ജോൺസൺ തറപ്പേൽ, ജോൺ കുഴിമറ്റത്തിൽ, ഏലിയാസ് കുഴിമറ്റത്തിൽ, എന്നിവരുടെ റബ്ബർ, വാഴ,കവുങ്ങ്,തെങ്ങ്, കൊക്കോ എന്നീ കാർഷിക വിളകളും കനത്ത കാറ്റിൽ നശിച്ചിട്ടുണ്ട്. സിയാദ് കുന്നത്തിന്റെ ഓട്ടോറിക്ഷ പൂർണമായും മരം വീണ് തകർന്നു.
നാശനഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര ധനസഹായം നൽകണം മണ്ഡലം കോൺഗ്രസ്
നാരങ്ങാത്തോട് കൂരുട്ടുപാറ മുണ്ടൂർ പ്രദേശങ്ങളിൽ കാറ്റിലും മഴയിലും കൃഷിനാശവും വീടിനും വ്യാപാര സ്ഥാപനങ്ങൾക്കും കോഴിഫാമിനും വാഹനങ്ങൾക്കും നാശനഷ്ടം നേരിട്ട കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, സണ്ണി കാപ്പാട്ട് മല, ബിജു ഓത്തിക്കൽ വിൽസൺ തറപ്പേൽ, സൂസൻ വർഗീസ്, റോസമ്മ കയത്തുങ്കൽ ഏലിയാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment