ഗാസ- വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ജനുവരി 19 ന് ഹമാസുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഇസ്രായിൽ ഏകപക്ഷീയമായി ഗാസ വെടിനിർത്തൽ അവസാനിപ്പിച്ചതായി ഹമാസ് വ്യക്തമാക്കി. വെടിനിർത്തൽ ഇസ്രായിൽ ഏകപക്ഷീയമായി അവസാനിപ്പിക്കുകയാണെന്നാണ് ആക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ഗാസ സിറ്റിയിലാണ് ബോംബാക്രമണമുണ്ടായത്.
Post a Comment