മുക്കം:
മുക്കം - കോഴിക്കോട് റൂട്ടിൽ വാഹന ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന മുക്കം - മാമ്പറ്റ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് MLA കുറ്റിപ്പാലയിൽ നിർവ്വഹിച്ചു.2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.06 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്.
മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി കൗൺസിലർമാരായ അശ്വതി സനൂജ്, കെ.ബിന്ദു,വസന്തകുമാരി, KT ശ്രീധരൻ, എംകെ മമ്മദ്,,ടികെ സാമി, ടാർസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു .

Post a Comment

Previous Post Next Post